KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം നേതാവ് എം ഗിരീഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

.

കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് സംഘർഷ കേസിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതികളായ 5 പേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തളളിയിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നൽകിയ വ്യാജ പരാതിയിൽ ആയിരുന്നു സിപിഐഎം പ്രവർത്തകരെ രണ്ടു വർഷത്തിനുശേഷം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് നടപടിക്കെതിരെ കഴിഞ്ഞദിവസം മാനാഞ്ചിറക്ക് സമീപം സിപിഐഎം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം വെച്ച് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്ന കോൺഗ്രസ് പ്രവർത്തകൻ സിറാജ്ജുദ്ദീ​ന്റെ പരാതിയിലാണ് കേസ്. സ്ഥലത്തെ പ്രാദേശിക ലീഗ് നേതാവ് മുഹമ്മദിന്റെ മകനാണ് സിറാജുദ്ദീൻ. ഗിരീഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിലും ഡിസിസി നേതൃത്വം സമ്മർദ്ദം ചെലുത്തിയെന്നും ആരോപമണമുണ്ട്

Share news