KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്ത്കര യു.പി സ്കൂളിൽ അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

.
കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെൻ്റ് സ്കോളർഷിപ്പ് വിതരണവും, എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കും എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികൾക്കുള്ള അനുമോദനവും നടന്നു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി പ്രേമചന്ദ്രൻ പുരസ്കാരങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രഞ്ജിത് നിഹാര അധ്യക്ഷനായി.

എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായ മീരാലക്ഷ്മി, ആയിഷ എ.എസ്,
കശ്യപ് ശ്രീജിത്ത്, നാഫിയ നൗഫൽ, മുഹമ്മദ് നെഹ്യാൻ, ആരവ് നിധിൻ ലാൽ, ചിന്മയ വിജയ്, പാർവണ ഇ. പി, അയാനി ടി.കെ, ആത്മിക സഞ്ജീവ്, വൈഖരി ജെ എസ്, ഷാസിൽ മുഹമ്മദ്, നിയലക്ഷ്മി, നിത ഫാത്തിമ, ഫാത്തിമ സൻഹ, മുഹമ്മദ് അമീൻ, സ്നേഹൽ സുരേഷ് എന്നിവരെ അനുമോദിച്ചു.

യുഎസ്എസ് വിജയികളായ ദേവതീർത്ഥ കെ, ദേവബാല ആർ, മുഹമ്മദ് ഫാദിൽ, നിസ്വന എം ആർ, ജോഷിക എസ്. ആർ എന്നിവരെയും, ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികൾക്കും, എൻഡോവ്മെന്റ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും, ഗവ. മെഡിക്കൽ കോളേജിൽ MBBSന് അഡ്മിഷൻ കിട്ടിയ പൂർവ വിദ്യാർഥിയായ ദിയചന്ദ്രൻ, കീഴരിയൂർ പഞ്ചായത്ത് ഈ വർഷത്തെ കുട്ടി കർഷകനായി തിരഞ്ഞെടുത്ത തേജസ് ഷിംജിത്ത് എന്നിവർക്കും അനുമോദനം നൽകി.

വിദ്യാരംഗം രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ വിജയിച്ച അഞ്ചു, ശ്രീജ, ഇർഫാന എന്നിവർക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു. എം പി ടി എ  പ്രസിഡൻ്റ് കാവ്യ ബാബു, പിടിഎ എക്സിക്യൂട്ടീവ് അംഗം ടി കെ വിജയൻ, എസ് എസ് ജി ചെയർമാൻ സന്ധ്യാ നിവാസ് കുഞ്ഞിരാമൻ, ഭാസ്കരൻ നമ്പ്രത്തുകര എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സുഗന്ധി ടി.പി സ്വാഗതവും. സ്റ്റാഫ് സെക്രട്ടറി സൗമിനി പി എം  നന്ദിയും പറഞ്ഞു.

Share news