KOYILANDY DIARY.COM

The Perfect News Portal

ചെങ്കൊടി പ്രസ്ഥാനത്തിന് ചില തിരിച്ചടികൾ കൃത്യമായ പരിശോധയ്ക്ക് വിധേയമാക്കി: എംഎ ബേബി

ചെങ്കൊടി പ്രസ്ഥാനത്തിന് ചില തിരിച്ചടികൾ ഉണ്ടായെന്നും അത് കൃത്യമായ പരിശോധയ്ക്ക് വിധേയമാക്കിയെന്നും സിപിഐഎം ജനറൽ സെക്ടട്ടറി എംഎ ബേബി. എങ്ങനെയാണ് പരാജയമുണ്ടായതെന്നും എന്ത് പരിഹാരം കണ്ടെത്തണമെന്നും ജനങ്ങളുടെയാകെ അഭിപ്രായം സിപിഐഎം കേട്ടുവെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ സമാപന സമ്മേളനത്തിൽ അദ്ദേ​ഹം പറഞ്ഞു. 

കോഴിക്കോട് നടക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ സമാപനത്തോടനുബന്ധിച്ചുള്ള ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോൽവിയുടെ കാരണങ്ങൾ പാർട്ടി പരിശോധിച്ചു. സിപിഐഎമ്മിനെതിരെ വ്യാജ പ്രതീതി ഇവിടെ നിർമിക്കപ്പെട്ടു. പുരോ​ഗതിയെ എതിർക്കുന്ന പ്രതിലോമ ശക്തികളെ കൂടെക്കൂട്ടിക്കൊണ്ട് കുപ്രചാരണങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം- ആ‌‍ർ എസ് എസ് ബന്ധമെന്ന് കുപ്രാചരണം നടത്തി, അത് തെറ്റ്. എത്രയെത്രെ സിപിഐഎം പ്രവർത്തകരെയാണ് ആർ എസ് എസ് വെട്ടിക്കൊലപ്പെടുത്തിയുട്ടള്ളതെന്ന് നമുക്ക് അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കള്ള പ്രചാരണങ്ങളെ ചെറുക്കുന്നതിലും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പാർട്ടിക്ക് നേരിയ പിശക് പറ്റിയിട്ടുണ്ട്. എല്ലാം തിരുത്തി പാർട്ടി മുന്നേറുമെന്നും എം എ ബേബി പറഞ്ഞു

Share news