. ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഫിഫ റാങ്കിങ്ങിലും അർജന്റീനയെ പിന്നിലാക്കി സ്പെയിൻ. ലോകകപ്പ് ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് ടീം റാങ്കിങ്ങിലും ഒന്നാം സ്ഥാനക്കാരായത്. ഇതോടെ അർജന്റീന രണ്ടാം റാങ്കിലേക്ക് വീണു. സെമിഫൈനലിസ്റ്റുകളായ ഫ്രാൻസിനാണ് മൂന്നാം സ്ഥാനം.അതേസമയം ഫ്രാൻസിനെ തോല്പിച്ച് ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇംഗ്ലണ്ട് റാങ്കിങ്ങിൽ നാലാമതാണ്. റാങ്കിങ്ങിൽ അഞ്ചാമത് മുൻ ചാമ്പ്യന്മാരായ ബ്രസീൽ ആണ്. ആഫ്രിക്കൻ കരുത്തരായ മൊറോക്കോ അവരുടെ എക്കാലത്തെയും ഏറ്റവും ഉയർന്ന റാങ്കായ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാതെ ലോകകപ്പിൽ നിന്നും പുറത്തായ പോർച്ചുഗലിന്റെ റാങ്ക് ഏഴിലേക്ക് താഴ്ന്നു. ബെൽജിയം എട്ടാം സ്ഥാനത്തും നെതർലൻഡ്സ് ഒൻപതാം സ്ഥാനത്തുമാണ്. മെക്‌സിക്കോ പത്താം സ്ഥാനത്തെത്തിയപ്പോൾ കരുത്തരായ ജർമനിക്കും ക്രൊയേഷ്യയ്ക്കും ആദ്യ പത്തിൽ ഇടം നേടാനായില്ല.
Sports
. കൊയിലാണ്ടി ഹയർ സെക്കൻ്റ്റി സ്‌കൂൾ വിദ്യാർത്ഥിയും പന്തലായനി ശിവദത്തിൽ ജോസ്‌നയുടേയും ബൈജുവിൻ്റെയും മകൻ അമർനാഥാണ് ലോകം ഫുട്ബാൾ ലഹരിയിൽ മുങ്ങുമ്പോൾ തൻ്റെ കരവിരുതുകൊണ്ട് കളിമണ്ണിൽ ലോകകപ്പ്...
. ഫിഫ: ലോകമെങ്ങുമുള്ള കോടിക്കണക്കിന് മെസ്സി ആരാധകരുടെ ഹൃദയംതകർത്ത് സ്പെയിൻ രണ്ടാം തവണലോകകപ്പ് സ്വന്തമാക്കി. എക്‌സ്ട്രാടൈമിൽ ഫെറാൻടോറസ് നേടിയ ഗോളാണ് അർജന്റീനയുടെ കിരീടം നിലനിർത്താമെന്നുള്ള പ്രതീക്ഷതകർത്തത്. കളിയുടെ...
. ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി സെഞ്ച്വറി നേടി മലയാളി താരം മാനവ് കൃഷ്ണ. മാനവിൻ്റെ ഇന്നിങ്സിൻ്റെ...
. ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അർജന്റീനയുടെ തിരിച്ചുവരവ്. കലാശ പോരാട്ടത്തിൽ സ്പെയിനാണ് മെസ്സിപ്പടയുടെ എതിരാളികൾ. പരുക്കൻ അടവുകൾ നിറഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. കളിയുടെ 55-ാംമിനുട്ടിൽ ഇന്നത്തെ മത്സരത്തിൽ ടീമിന്റെ ആദ്യ ഇലവനിൽ ഇടം നേടിയ മോർഗൻ റോജർസ് വലതു വിങ്ങിൽ നിന്ന് നൽകിയ നിലം പറ്റെയുള്ള ക്രോസിൽ കൃത്യമായി പെനാൽറ്റി ബോക്സിനുള്ളിൽ കാലു വെച്ച ആന്റണി ഗോർഡൻ മെസ്സിയെയും കൂട്ടരെയും ഞെട്ടിച്ചു....
. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ട് ഇറങ്ങിയ ഫ്രാൻസിന്റെ ചിറകരിഞ്ഞ് സ്പാനിഷ് പട. ഡാളസിൽ നടന്ന ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തിയ സ്പെയിൻ 2010 നു ശേഷം ആദ്യമായി ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനലിൽ ഇംഗ്ലണ്ടോ അർജന്റീനയോ ആകും അവരുടെ എതിരാളികൾ. ടൂർണ്ണമെന്റിലുടനീളം പരാജയമറിയാതെ എത്തിയ സ്‌പെയിനും എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഫ്രാൻസും തമ്മിലുള്ള പോരാട്ടം അത്യന്തം വാശിയേറിയതായിരുന്നു. എന്നാൽ ഫ്രഞ്ച് അക്രമണനിരയെ തങ്ങളുടെ സ്വതസിദ്ധമായ ഷോർട് പാസ്സുകളിലൂടെ സ്പെയിൻ മറികടക്കുകയായിരുന്നു. സ്പാനിഷ് ഗോളി സിമോണും പ്രതിരോധത്തിലെ മതിലുകളായ ലപോർട്ട –ക്യൂബാർസി ദ്വയവും ചേർന്ന് എംബപ്പേയെയും കൂട്ടരെയും ചുരുട്ടിക്കെട്ടി.
. ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍ ഫിഫ ലോകകപ്പ് സെമി ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ ജയം. സെമി പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സാണ് എതിരാളികള്‍. തിരക്കഥയില്‍ മാറ്റമില്ല....
. മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലിലെത്തി ഫ്രാന്‍സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. കിലിയന്‍ എംബാപ്പെയും ഒസ്മാന്‍ ഡെംബലെയും ഗോളുകള്‍ നേടി. അമേരിക്കന്‍ മണ്ണില്‍...
. മൈതാനത്ത് ഓടി നടക്കുന്ന റഫറിയെക്കണ്ട് പലപ്പോഴും പലരും കൗതുകത്തോടെ നോക്കിയിട്ടുണ്ടാകും. തൊണ്ണൂറോ അതിൽ കൂടുതലോ സമയം നീണ്ട് നിൽക്കുന്ന മത്സരത്തിൽ നിർത്താതെ ഒരറ്റം മുതൽ മറ്റേ...
. ഫിഫ ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ...
