KOYILANDY DIARY.COM

The Perfect News Portal

റിപ്പോർട്ടർ ടിവിയുടെ കൊച്ചിയിലെ ഓഫീസ് ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ എസ്ഐടി റെയ്ഡ്

റിപ്പോർട്ടർ ടിവിയുടെ കൊച്ചിയിലെ ഓഫീസ് ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ എസ്ഐടി റെയ്ഡ്. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്. ആൻ്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റിലും വയനാട്ടിലെ വീട്ടിലും പരിശോധന നടക്കുകയാണ്. ഓഫീസിലെത്തിയ സംഘം മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ച് വാങ്ങിയെന്നും ന്യൂസ് ഡെസ്കിലെ പ്രവർത്തനം തടസപ്പെടുത്തിയെന്നും റിപ്പോർട്ടർ ടിവി ആരോപിച്ചു.

അതേസമയം, പൊലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചിട്ടുണ്ട്. മോദി സർക്കാരും അതിനൊപ്പം ചേർന്ന് വി ഡി സതീശൻ സർക്കാരും പൗരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പത്രസ്ഥാപനങ്ങൾക്കും മാധ്യമങ്ങൾക്കും നേരെയുള്ള കടന്നാക്രമണം അത്യപൂർവ്വമായ സംഭവമാണെന്നും സുതാര്യമല്ലാത്ത ഇത്തരം പ്രവർത്തനങ്ങളെ കേരളീയ സമൂഹം എതിർക്കുമെന്നും ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. തെറ്റായ നിലപാട് സ്വീകരിച്ചുള്ള കടന്നാക്രമണത്തെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share news