KOYILANDY DIARY.COM

The Perfect News Portal

‘മാറ്റം അനിവാര്യമാണ്‌’: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ സിപിഐയുടെ ഡൽഹി ചലോ റാലി

.

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ സിപിഐയുടെ ഡൽഹി ചലോ റാലി. ‘മാറ്റം അനിവാര്യമാണ്‌’ എന്ന മുദ്രാവാക്യം ഉയർത്തി രാംലീല മൈതാനിയിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. രാവിലെ 11ന്‌ പൊതുയോഗം ആരംഭിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ‍യും ദേശീയ സെക്രട്ടറിയേറ്റ്‌ അംഗങ്ങളും വിവിധ സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും. വൈകിട്ട് മൂന്ന് വരെയാണ് പരിപാടികൾ.

റാലിയെ അടിച്ചമർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളുടെ ഭാ​ഗമായി വൻ പൊലീസ് സന്നാഹത്തെയാണ് രാംലീല മൈതാനത്ത് വിന്യസിച്ചിട്ടുള്ളത്. എന്നാൽ വിലക്കുകൾ മറികടന്നും ആയിരങ്ങളാണ് റാലിയിൽ പങ്കെടുക്കുന്നത്. റാലിക്കെത്തുന്നതിനായി കേരളമുൾപ്പെടെ അഞ്ച്‌ സംസ്ഥാനങ്ങളിലെ പ്രവർത്തകർ ബുക്ക്‌ ചെയ്ത ട്രെയിനുകൾ മുമ്പ് റദ്ദാക്കിയിരുന്നു.

 

റാലിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരെ അറസ്റ്റ്‌ ചെയ്തു. ഉത്തർപ്രദേശിൽ പത്ത്‌ ജില്ലാ സെക്രട്ടറിമാരെ പൊലീസ്‌ കരുതൽ തടങ്കലിലാക്കി. വിലക്കയറ്റം തടയുക, തൊഴിൽ ഉറപ്പാക്കുക, പൊതുജനാരോഗ്യ‍‍വും പൊതുവിദ്യാഭ്യാസവും ശക്തിപ്പെടുത്തുക, വനിതാസംവരണം നടപ്പാക്കുക, വിളകൾക്ക്‌ മിനിമം താങ്ങുവില ഉറപ്പാക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ബാലറ്റ്‌ പേപ്പർ വോട്ടെടുപ്പ്‌ പുനഃസ്ഥാപിക്കുക, ദളിതർക്കും ആദിവാസികൾക്കും നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റാലി. 

 

Share news
error: Content is protected !!