പത്താംക്ലാസ് പാസായവർക്ക് സതേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം
.
പത്താംക്ലാസ് പാസായവർക്ക് സതേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം. വിവിധ ട്രേഡുകളിലായി 4471 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ പാലക്കാട് ഡിവിഷനിൽ 488 ഒഴിവുകളും തിരുവനന്തപുരം ഡിവിഷനിൽ 289 ഒഴിവുകളുമുണ്ട്. പത്താം ക്ലാസ് പാസായവർക്കും ഐടിഐ കഴിഞ്ഞവർക്കും ഹയർ സെക്കണ്ടറി പാസായവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യരായവർക്ക് സെപ്റ്റംബർ 27വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകൾ

4308 ഒഴിവുകൾ എക്സ് ഐടിഐ വിഭാഗത്തിലും 163 എണ്ണം ഫ്രഷർ വിഭാഗത്തിലുമാണ്. മെഡിക്കൽ ലാബ് ടെക്നോളജിക്കും അവസരമുണ്ട്. പാലക്കാട് ഡിവിഷനിൽ പ്ലംബർ 20, കാർപന്റർ 25, വെൽഡർ 25, പെയിന്റർ 20, ഇലക്ട്രീഷ്യൻ 60, ഫിറ്റർ 70, മെക്കാനിക് 15, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം 20, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് 20, ഇലക്ട്രിക് മെക്കാനിക് 20, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് 25, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് 55, ഡ്രാഫ്‌റ്റ്സ്മാൻ സിവിൽ 35, സ്ട്രക്ചറൽ വെൽഡർ 26, ഗ്യാസ് കട്ടർ 26, മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ് 26 എന്ന വിധത്തിലാണ് ഒഴിവുകളുള്ളത്.

എഴുത്തുപരീക്ഷയോ അഭിമുഖമോ നടത്താതെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകരുടെ യോഗ്യത പരീക്ഷയിലെ മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് http://sr.indianrailways.gov.in/ എന്ന വെബ്സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.



