KOYILANDY DIARY.COM

The Perfect News Portal

പത്താം ക്ലാസ് പാസാണോ? പോസ്റ്റ് ഓഫീസിൽ 2500ലധികം ഒഴിവുകൾ

.

പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം. ഇന്ത്യ പോസ്റ്റ് 2026ലെ ​ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, ‍ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. രാജ്യത്തെ വിവിധ പോസ്റ്റൽ സർക്കിളുകളിലായി 25,000-ത്തിലധികം ഒഴിവുകളാണ് ഉള്ളത്.

 

എഴുത്തു പരീക്ഷയില്ലാതെ ജോലി നേടാൻ മികച്ച അവസരമാണിത്. പത്താം ക്ലാസ് പാസായിരിക്കണമെന്നതാണ് പ്രാഥമിക മാനദണ്ഡം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പാസ് മാർക്ക് നിർബന്ധമാണ്. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. കേരള സർക്കിളിൽ അപേക്ഷിക്കുന്നവർക്ക് മലയാളം നിർബന്ധമാണ്. കംപ്യുട്ടർ പരിജ്ഞാനം, സൈക്കിൾ ചവിട്ടാനുള്ള കഴിവ്, മറ്റ് വരുമാന മാർഗ്ഗങ്ങൾ ഉണ്ടായിരിക്കണം. 18 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് പ്രതിമാസം 12,000 മുതൽ 29,380 രൂപ വരെയാണ് ശമ്പളം. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്കും ഡാക് സേവകിനും പ്രതിമാസം 10,000 മുതൽ 24,470 രൂപ വരെയും ലഭിക്കും. നൂറ് രൂപയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഫീസ്. ആ​ഗസ്റ്റ് 31 മുതൽ സെപ്തംബർ 16 വരെ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

 

Share news
error: Content is protected !!