KOYILANDY DIARY.COM

The Perfect News Portal

സീനിയർ ചേംബർ ഇന്റർനാഷണൽ ഫോട്ടോഗ്രാഫറെ ആദരിച്ചു

.
കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ 40 വർഷത്തിലധികമായി ഫോട്ടോഗ്രാഫി രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഗിരീഷ് കുമാർ ആർ.ടി.യെ.(ജോണിഎംപീസ്) പ്രസിഡണ്ട് ചന്ദ്രൻ പത്മരാഗത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. നാഷണൽ വൈസ് പ്രസിഡണ്ട് സി.കെ. ലാൽ, നാഷണൽ കോ ഓർഡിനേറ്റർ ജോസ് കണ്ടോത്ത്, കെ. സുരേഷ് ബാബു, വി.പി. മുരളീധരൻ, സാന്ദ്രം മുരളി, രേഷ്മ സജിത്, ഒ.കെ. പ്രഭാകരൻ, പി.കെ. ബാബു, അരുൺ മണമൽ, ജതീഷ് ബാബു, ശീതൾ ജയകൃഷ്ണൻ, ഷിംന ജതീഷ് എന്നിവർ സംസാരിച്ചു.
Share news