KOYILANDY DIARY.COM

The Perfect News Portal

പി.ആർ.ഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനൽ: പരീക്ഷ സെപ്റ്റംബർ 20ന്

.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിച്ചവർക്കുള്ള പരീക്ഷ സെപ്റ്റംബർ 20ന് (ഞായർ) രാവിലെ 10.30 മുതൽ 12.30 വരെ നടക്കും.
പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ;
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പരീക്ഷാകേന്ദ്രം : ഗവ. ഗേൾസ് എച്ച്.എസ്.എസ്, കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. മോഡൽ എച്ച്.എസ്.എസ്, ഫയർ സ്റ്റേഷൻ സമീപം, കോട്ടയം.
തൃശൂർ, പാലക്കാട് ജില്ലകളുടെ പരീക്ഷാകേന്ദ്രം:  വിവേകോദയം ജി.എച്ച്.എസ്, തൃശൂർ, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. വി.എച്ച്.എസ്.എസ്, സ്‌പോർട്‌സ് സിവിൽ സ്റ്റേഷൻ, കണ്ണൂർ.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. വി.എച്ച്.എസ്.എസ്, മീഞ്ചന്ത, കോഴിക്കോട്.
എറണാകുളം, ആലപ്പുഴ ജില്ലകളുടെ പരീക്ഷാകേന്ദ്രം: എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ, വൈലോപ്പിള്ളി റോഡ്, തമ്മനം പി.ഒ, എറണാകുളം.
Share news