KOYILANDY DIARY.COM

The Perfect News Portal

റിപ്പോർട്ടർ ചാനലിൻ്റെ ഓഫീസിൽ കയറി പൊലീസ് അതിക്രമം: എം എ ബേബി പ്രതിഷേധിച്ചു

.
തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിൻ്റെ ഓഫീസിൽ കയറി പൊലീസ് നടത്തിയത്, മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അസാധാരണമായ അതിക്രമമാണ് റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽചെന്ന് ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥർ ചെയ്‌തത്‌. ഭീകരാന്തരീക്ഷം സൃഷ്ട‌ിച്ച് ചാനലിന്റെ സംപ്രേക്ഷണം ഒരു മണിക്കൂറോളം നിർത്തിവെപ്പിച്ചു. മാധ്യമ പ്രവർത്തകരുടെ ഫോണുകൾ ഉൾപ്പെടെ പിടിച്ചെടുത്തു.
.
ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാധ്യമങ്ങളുടെ വാ മൂടി കെട്ടിയിരുന്നു. എന്നാൽ മാധ്യമ സ്ഥാപനങ്ങളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയോ അതിക്രമം നടത്തുകയോ ചെയ്‌തതായി കേട്ടറിവില്ല. നേരത്തെ മോദി സർക്കാർ മീഡിയാ വൺ ചാനലിൻ്റെ സംപ്രേക്ഷണം നിർത്തിവെപ്പിച്ചിരുന്നു. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. മാധ്യമ സ്വാതന്ത്ര്യം എന്നത് ഒരു സമൂഹത്തിലെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണ്. അതിനെ നേരെയുള്ള ആക്രമണവും ഭീഷണിയുമാണ് വി ഡി സതീശൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും എം എ ബേബി പറഞ്ഞു.
Share news