KOYILANDY DIARY.COM

The Perfect News Portal

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

.

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്നാണ് മോഷണം.

 

സ്വര്‍ണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നേപ്പാള്‍ പൊലീസ് നടപടിയെടുത്തത്. മിന്നല്‍ പ്രളയത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ഒരു ജനത നെഞ്ചുപൊട്ടി കരയുമ്പോഴാണ് മനുഷ്യ മനസാക്ഷിയെ നടക്കുന്ന സംഭവം പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്.

 

നാരായണി നദിക്കരയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. നാരായണി നദിയിലൂടെ ഒലിച്ചെത്തിയ മൃതദേഹം വടികൊണ്ടും മുടിയില്‍ പിടിച്ചും ഉയര്‍ത്തിയാണ് പ്രതികള്‍ കമ്മല്‍ ഊരിയെടുത്തത്. നാട്ടുകാര്‍ അടക്കം നോക്കിനില്‍ക്കെയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് ഭരത്പൂര്‍ സ്വദേശികളായ ഉമേഷ് ചൗധരി, മദന്‍ ഗുരുങ് എന്നിവരെ പൊഖാറയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രളയത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മോഷണം നടന്നത്.

 

Share news
error: Content is protected !!