KOYILANDY DIARY.COM

The Perfect News Portal

ചാർട്ടേർഡ് അക്കൗണ്ടന്റ്: അപേക്ഷ ക്ഷണിച്ചു

.
കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം റദ്ദു ചെയ്ത്   2026 ജൂലൈ 1 മുതൽ പദ്ധതി വി ബി ജി റാം ജി (VB G RAM G) നിയമത്തിലേക്ക് മാറുമ്പോൾ കോഴിക്കോട് ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ അക്കൌണ്ട്സ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി/ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്ന പദ്ധതികൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്ത് മുൻപരിചയമുള്ള അംഗീകൃത ചാർട്ടേർഡ്    അക്കൗണ്ടന്റ് മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സെപ്റ്റംബർ 23 ന് വൈകിട്ട് മൂന്നിനുള്ളിൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ഓഫീസിൽ ലഭിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0495 2377188
Share news