കൊയിലാണ്ടിയിൽ കുഴൽപണ വേട്ട ഒരാൾ അറസ്റ്റിൽ
കൊയിലാണ്ടി: ടൗണിൽ കുഴൽപണം വിതരണം ചെയ്യാനെത്തിയ ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. ഉണ്ണിക്കുളം പൂനൂർ സ്വദേശി ഞാറപ്പൊയിൽ അബ്ദുള്ള (55)നെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും 2.5 ലക്ഷം രൂപയും വിതരണം ചെയ്യാനുള്ള രേഖകളും പിടിച്ചെടുത്തു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എസ്.ഐ.സജു അബ്രഹാം, എസ്.ഐ.ആബിദ്, റൂറൽ എസ്.പി.യുടെ സ്കോഡ് അംഗങ്ങളായ സുനിൽ, ഷിരാഗ് ,അജേഷ്, സജീഷ്, തുടങ്ങിയവരാണ് റെയ്ഡ് നടത്തി പിടികൂടിയത്.