ടി.എം. ജേക്കബിൻ്റെ ചരമ വാർഷികം ആചരിച്ചു
.
പേരാമ്പ്ര: കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി. എം. ജേക്കബിൻ്റെ 15-ാം ചരമ വാർഷികം ആചരിച്ചു. കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിൽ പുഷ്പാർചന നടത്തി. അനുസ്മരണ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി സി. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
.

.
ഭാരവാഹികളായ രാജൻ വർക്കി, മനോജ് ആവള, പ്രദീപ് ചോമ്പാല, പ്രദീഷ് കാപ്പുങ്കര, ആഷിക് അശോക്, വി.ഡി. ജോസ്, എം. സജേഷ്, കെ.അബ്ദുൾ നാസർ, രാംദാസ് കൂത്താളി, കെ.എം. ശൈലേഷ് എന്നിവർ സംസാരിച്ചു.



