കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്തല്‍: സി പി ഐ പ്രക്ഷോഭത്തിലേക്ക്.
.
കൊയിലാണ്ടി : കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്തുന്നതിനും പെരുവട്ടൂർ, നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 5ന് ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ സായാഹ്ന ധർണ നടത്താൻ തീരുമാനിച്ചു. കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധർണ്ണ സമരം മുൻ എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്യും. ബാബു പഞ്ഞാട്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ഇ കെ അജിത്ത്, പി കെ വിശ്വനാഥൻ,എസ് സുനിൽ മോഹൻ,കെ എസ് രമേശ് ചന്ദ്ര, പി വി രാജൻ, കെ ചിന്നൻനായർ, എൻ കെ വിജയഭാരതി, എസ് പി രമേശൻ എന്നിവര്‍ സംസാരിച്ചു.



