സൈരി തിരുവങ്ങൂർ വയലാർ രാമ വർമ്മയുടെ ചരമ വാർഷികം ആചരിച്ചു
.
തിരുവങ്ങൂർ: സൈരി തിരുവങ്ങൂർ വയലാർ രാമ വർമ്മയുടെ ചരമ വാർഷികം ആചരിച്ചു. സർഗ്ഗ സംഗീതം പരിപാടി ഗായകനും പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.പി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് സൈരി സെക്രട്ടറി കെ രഘുനാഥ് സ്വാഗതം പറഞ്ഞു.
.

.
സൈരി വനിതാ വേദി കൺവീനർ സിന്ധു സോപാനം, സൈരി പ്രസിഡണ്ട് പി.കെ പ്രസാദ് പി സി നാരായണദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വയലാറിൻ്റെ അശ്വമേധം കവിത സൈരി ബാലവേദി അംഗം തൻമയ ജീത്ത് ആലപിച്ചു. പാടി പതിഞ്ഞ, ഗൃഹാതുരത്വം ഉണർത്തുന്ന വയലാറിന്റെ സിനിമാ – നാടകഗാനങ്ങൾ
പ്രാദേശിക ഗായകരും, അതിഥി ഗായകരും ഹൃദ്യമായി അവതരിപ്പിച്ചു.



