KOYILANDY DIARY.COM

The Perfect News Portal

മാധ്യമം ദിനപത്രം ജീവനക്കാരുടെ സമരത്തിൽ സർക്കാർ ഇടപെടണം: എച്ച് എം എസ്

.
പയ്യോളി: ശമ്പള കുടിശിക നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ  ഇടപെടണമെന്ന് ജനതാ കൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ (HMS) ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ ഭാസ്‌കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി എം നാണു അദ്ധ്യക്ഷത വഹിച്ചു. ആർ എം ഗോപാലൻ, കെ.പി കുഞ്ഞിരാമൻ കെ.വി ചന്ദ്രൻ, എം ടി.കെ ഭാസ്കരൻ, സുരേഷ്ബാബു ചെറിയാവി, രാജൻ കൊളാവിപ്പാലം, മോഹൻദാസ് എന്നിവർ സംസാരിച്ചു.
Share news