എമിറേറ്റ്സ് എയർലെെൻസിൽ ജോലി നേടാൻ അവസരം.
.
എമിറേറ്റ്സ് എയർലെെൻസിൽ ജോലി നേടാൻ അവസരം. എയർപോർട്ട് സർവീസസ് മാനേജർ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ബിരുദവും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 28 ന് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് ഉദ്യോഗാർത്ഥികൾക്കുണ്ടാകേണ്ട അടിസ്ഥാന യോഗ്യത.

വിമാനത്താവളത്തിലെ യാത്രക്കാരുടെ കൈകാര്യം ചെയ്യൽ അല്ലെങ്കിൽ ഓപ്പറേഷൻസ് മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതിൽ കുറഞ്ഞത് അഞ്ച് വർഷം മാനേജീരിയൽ തലത്തിലായിരിക്കണം പ്രവർത്തി പരിജയം ഉണ്ടാവേണ്ടത്. പാസഞ്ചർ സർവീസസ്, ഗ്രൗണ്ട് ഓപ്പറേഷൻസ്, ബാഗേജ് ക്ലെയിംസ്, റിസർവേഷൻസ് ആൻഡ് ടിക്കറ്റിങ്, വെയ്റ്റ് ആൻഡ് ബാലൻസ് എന്നീ മേഖലകളിൽ പ്രാവീണ്യവും ആവശ്യമാണ്.

വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായും സുരക്ഷിതമായും നടത്തുക എന്നതായിരിക്കും പ്രധാന ചുമതല. ചെന്നെയിലായിരിക്കും നിയമനം. പ്രവർത്തന റിപ്പോർട്ടുകൾ, ചെലവ് കണക്കുകൾ, ബാഗേജ് പരാതികൾ, ഇൻവോയ്സ് പരിശോധന, ജീവനക്കാരുടെ പ്രകടന വിലയിരുത്തൽ എന്നിവയും ചുമതലയിൽ ഉൾപ്പെടുന്നുണ്ട്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി എമിറേറ്റ്സ് ഗ്രൂപ്പ് കരിയറിൻ്റെ ഔദ്യോഗിക വെബ്സെെറ്റ് സന്ദർശിക്കുക.




