KOYILANDY DIARY.COM

The Perfect News Portal

ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; പരാതി നൽകിയത് കോൺ​ഗ്രസ് പ്രവർത്തകനായ അധ്യാപകൻ

.

കോഴിക്കോട്: കായിക മേളയിൽ മത്സരാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത് കോൺ​ഗ്രസ് പ്രവർത്തകനായ അധ്യാപകൻ. പെരുമ്പാവൂർ സ്‌കൂളിലെ അധ്യാപകൻ ജിജോ ജെയിംസാണ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതിപ്പെട്ടത്. ജിജോ ജെയിംസ് വേങ്ങൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

 

ഇയാൾ കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ ദിവസം പുഴുവിനെ കണ്ടെത്തിയ വാർത്ത പുറത്തു വന്നപ്പോൾ പലതരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടന്നിരുന്നു. ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ടത് സഖാവാണെന്ന തരത്തിലുള്ള ആരോപണങ്ങൾ പുറത്തുവന്നിരുന്നു. 

 

Share news