ബാംഗ്ലൂർ നിന്നും കോഴിക്കോട്ടേക്ക് വന്ന ബസ്സ് മൈസൂരിൽ അപകടത്തിൽപ്പെട്ട് 4 പേർ മരിച്ചു
.
ബാംഗ്ലൂർ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്ലീപ്പർ ബസ്സ് മൈസൂരിൽ അപകടത്തിൽ പെട്ട് 2 മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു. കോഴിക്കോട് ബേപ്പൂര് സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് (36), കർണണാടക സ്വദേശികളായ ഡ്രൈവറും ക്ലീനറുമാണ് മരണപ്പെട്ടത്. ബെംഗളൂരുവില് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഇന്ന് പുലര്ച്ചെ 3.45നാണ് അപകടം ഉണ്ടയത്. മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്ത് അപകടം ഉണ്ടായത്.
.

.
അവധിക്കാലമായതിനാൽ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. റോഡിൽ മരം വീണുകിടന്നിരുന്നതിനാൽ, അതുവഴി വന്ന ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോഴാണ് എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പരിക്കേറ്റവരെ പെരിയപട്ടണം ആശുപത്രിയിലും മൈസൂരിലെ ആശുപത്രിയിലുമായി പ്രവേപ്പിച്ചിട്ടുണ്ട്.



