കൊയിലാണ്ടി : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയിൽ പ്രതിഷേധിച്ച് സി.പി.എം. കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി പി. കെ. ഭരതന്, ടി.എം. വാസു, സി.എം. സുനിലേശന്‍, ടി. ചന്ദ്രന്, പി.കെ. പ്രസന്നരാജന്‍ എന്നിവര്‍ നേതൃത്വം നല്കി.