വേനൽചൂട് കൂടുന്നു; കുട്ടികളിലെ സൂര്യാഘാത ലക്ഷണങ്ങൾ തിരിച്ചറിയാം
.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളിലെ സൂര്യാഘാതത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മുതിർന്നവരേക്കാൾ വേഗത്തിൽ ചൂടും ഈർപ്പവും മൂലമുള്ള അസുഖങ്ങൾ കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മാതാപിതാക്കളും അധ്യാപകരും പ്രത്യേക ശ്രദ്ധ പുലർത്തണം.

കുട്ടികളിലെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ

ചുവന്ന അല്ലെങ്കിൽ ചൂടേറിയ വരണ്ട ചർമം

ശരീര താപനില 103° F+/ 40° സെൽഷ്യസ് രേഖപ്പെടുത്തുന്ന സാഹചര്യം
ചിന്തകളിൽ ആശയകുഴപ്പം, അസ്വാസ്ഥ്യം അനുഭവപ്പെടുക
അമിതമായ ദാഹം തോന്നുക
കുഴിഞ്ഞ കണ്ണുകൾ
ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ
ഓക്കാനം, കഠിനമായ തലവേദന എന്നിവ അനുഭവപ്പെടുക
ശരീരത്തിൽ ചൂടുകുരു അല്ലെങ്കിൽ ചുണങ്ങ് എന്നിവ പ്രത്യക്ഷപ്പെടുക
ശരീരത്തിൽ പേശീവലിവ് അനുഭവപ്പെടുക.




12 thoughts on “വേനൽചൂട് കൂടുന്നു; കുട്ടികളിലെ സൂര്യാഘാത ലക്ഷണങ്ങൾ തിരിച്ചറിയാം”
Comments are closed.