KOYILANDY DIARY.COM

The Perfect News Portal

RSP അരിക്കുളം ലോക്കൽ സമ്മളനം ബേബി ജോണ്‍ നഗറില്‍ നടന്നു

.
അരിക്കുളം: ആർ.എസ്.പി. അരിക്കുളം ലോക്കൽ സമ്മേളനം അരിക്കുളം യു.പി സ്കൂളില്‍ ബേബി ജോണ്‍ നഗറില്‍ നടന്നു. സമ്മേളനം ആർ.വൈ.എഫ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എടച്ചേരി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീനാഥ് പൂവ്വങ്ങോത്ത് ആദരിച്ചു. ജില്ല കമ്മറ്റി അംഗം സി.കെ.ഗിരീശൻ മാസ്റ്റർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഇ.കെ. ശ്രീജിലിനെ സമ്മേളനം തെരഞ്ഞെടുത്തു.
Share news