KOYILANDY DIARY.COM

The Perfect News Portal

കപ്പൽ കയറി പാചകവാതകമെത്തുന്നുണ്ട്; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമൂസ് കടക്കും

.

പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാ​​ഹചര്യത്തിൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം നിലച്ചിരുന്നു. എന്നാൽ പാചക വാതകവും വഹിച്ചുള്ള രണ്ട് കപ്പലുകൾ ഇന്ത്യയിലേക്ക് ​ഹോർമൂസ് കടലിടുക്ക് വഴി യാത്ര തുടരുകയാണെന്നാണ് വിവരം. ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ഇളവ് നൽകിയിട്ടുണ്ടെന്നാണ് സൂചന.

 

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിശ്ചലമായത് ആ​ഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. എണ്ണ വാതക വിതരണത്തിൻ്റെ 20 ശതമാനം തടസ്സപ്പെടുകയും ചെയ്തു. നൂറിലേറെ കപ്പലുകളാണ് പ്രതിസന്ധികാരണം കടലിൽ കുടുങ്ങിയത്. കഴിഞ്ഞ ആഴ്ചയും രണ്ട് പാചക വാതക കപ്പലുകളെ കടന്നു പോകാൻ ഇറാൻ അനുവദിച്ചിരുന്നു.

Advertisements

 

പാചക വാതക പ്രതിസന്ധി ഇന്ത്യയിൽ ശക്തമായി തുടരുകയാണ്. പ്രതിസന്ധിയിൽ ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെ ഉൾപ്പെടെ ഹോട്ടലുകൾ അടച്ചുപൂട്ടി. വിവിധ മേഖലകൾ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇന്ത്യൻ കപ്പലുകൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ഇളവ് താല്കാലിക ആശ്വാസം ഉണ്ടാക്കുമെന്നാണ് വിവരം. വരും ദിസവങ്ങളിൽ എങ്ങനെയായിരിക്കും പാചക വാതക ക്ഷാമത്തിൽ ഉണ്ടാകുന്ന മാറ്റമെന്നാണ് രാജ്യം നോക്കിയിരിക്കുന്നത്.

 

Share news

7 thoughts on “കപ്പൽ കയറി പാചകവാതകമെത്തുന്നുണ്ട്; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമൂസ് കടക്കും

  1. Pingback: hello world
  2. Pingback: diflucan generico
  3. Pingback: vibramycin capsule
  4. Pingback: lasix water pill
  5. Pingback: buy stendra uk

Comments are closed.

error: Content is protected !!