KOYILANDY DIARY.COM

The Perfect News Portal

ഡോക്ടറെ മർദ്ദിച്ച കേസ്: യുവ നടി അതുല്യ ചന്ദ്ര ഉൾപ്പെടെ 3 പ്രതികൾക്കും ജാമ്യമില്ല

.

ഡോക്ടറെ വിളിച്ചുവരുത്തി മർദ്ദിച്ച കേസിൽ യുവ നടി അതുല്യ ചന്ദ്ര ഉൾപ്പെടെ 3 പ്രതികൾക്കും ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. കേസിൽ അതുല്യ ഉൾപ്പെടെ 12 പ്രതികളാണ് ഉള്ളത്. നടൻ ബിബിൻ പെരുമ്പള്ളിയാണ് കേസിലെ ഒന്നാം പ്രതി. അതുല്യ ചന്ദ്ര മൂന്നാം പ്രതിയാണ്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

ചികിത്സയ്ക്കായി എന്ന വ്യാജേന യുവ ഡോക്ടറെ വിളിച്ച് വരുത്തിയ ശേഷം സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിനിടെ ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും കവർന്നതായി പരാതിയുണ്ട്. അതുല്യയെ നേരത്തെ പരിചയമുണ്ടെന്നും അതേത്തുടർന്നാണ് അപ്പാർട്മെന്റിലേക്ക് പോയതെന്നും ഡോക്ടർ പരാതിയിൽ പറയുന്നു.

 

രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനം എന്നും എഫ് ഐ ആറിൽ ഉണ്ട്. തെലുങ്ക് സിനിമയിലൂടെയാണ് അതുല്യ വെള്ളിത്തിരയിലേക്കെത്തുന്നത്. എങ്കിലും, മമ്മൂട്ടി ചിത്രം ‘ഗാനഗന്ധർവൻ’ ആയിരുന്നു ആദ്യം റിലീസ് ആയ ചിത്രം. ഡീയസ് ഈറെ, ഉയിർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

 

Share news