KOYILANDY DIARY.COM

The Perfect News Portal

ബൈക്കുകൾ കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശിയായ 21 കാരന് ദാരുണാന്ത്യം

.

കോഴിക്കോട്: കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ സൗത്ത് കല്യാശ്ശേരി സ്വദേശി സംജാദ് (21) ആണ് മരിച്ചത്. കോവൂർ വെള്ളിമാടുകുന്ന് റോഡിൽ ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ഇരിങ്ങാടൻ പള്ളിക്കും വെള്ളിമാടുകുന്നിനും ഇടയിലായി ജനകീയ റോഡ് ജംഗ്ഷനിൽ ആണ് അപകടം നടന്നത്.

 

പ്രദേശത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചതിൽ നിന്നും ഒരു വാഹനത്തിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത് എന്ന് വ്യക്തമാണ്. ഒരു ബൈക്ക് റോഡ് സൈഡിലേക്ക് തിരിക്കുന്നതിനിടെ എതിർ ഭാ​ഗത്ത് നിന്ന് അമിത വേ​ഗതയിൽ വന്ന ബൈക്ക് ഇതിലേക്ക് ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംജാദ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.

 

ഇന്റർസെപ്റ്റർ ബൈക്കിൽ ഉണ്ടായിരുന്ന അമൻദാസ്, റിഹാൻ എന്നിവർ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Share news