KOYILANDY DIARY.COM

The Perfect News Portal

RSP കൊയിലാണ്ടി ലോക്കൽ സമ്മേളനം

.

കൊയിലാണ്ടി: RSP കൊയിലാണ്ടി ലോക്കൽ സമ്മേളനം കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനു സമീപം നടന്നു. RYF ജില്ല സെക്രട്ടറി ശ്രീനാഥ് പുവ്വങ്ങോത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ RSP മണ്ഡലം സെക്രട്ടറി സി.കെ ഗിരീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ അവഹേളിച്ച് വോട്ടർമാരെ പട്ടികയിൽ നിന്നും പുറം തള്ളുന്ന മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വിശുദ്ധി സംരക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അവതരിപ്പിച്ചു. രാമകൃഷ്ണൻ കുന്നുമ്മൽ സ്വാഗതവവും രാഹുൽ മണമൽ നന്ദിയും പറഞ്ഞു. രാമകൃഷ്ണന്‍ കുന്നുമ്മലിനെ സമ്മേളനം ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 

Share news