മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം
.
ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം നവംബർ 20,21,22 തിയ്യതികളിൽ നടക്കും. 20 ന് വൈകീട്ട് 4 മണിക്ക് കലവറ നിറയ്ക്കൽ, വൈകീട്ട് 6 മണി മുതൽ പ്രാദേശിക കലാകാരൻമാർ അവതരിപ്പിക്കുന്ന കലാവിരുന്ന്. 21 -ന് പുലർച്ചെ ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപം.

ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിരിയുടെ കാർമകത്വത്തിൽ വിശേഷാൽ പൂജകൾ. സന്ധ്യയ്ക്ക് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 7 മണിക്ക് “കലിയുഗത്തിൽ ഭക്തിയുടെ പ്രധാന്യം” എന്ന വിഷയത്തെ ആസ്പദമാക്കി കുമാരി നിവേദ്യ സുധീറിന്റെ ആത്മീയ പ്രഭാഷണം. തുടർന്ന് കുട്ടികളുടെയും പ്രാദേശിക കലാകാരന്മാരുടെയും കലാപരിപാടികൾ. 22 ന് കാലത്ത് ഗണപതി ഹോമം. ഉദയം മുതൽ അസ്തമയം വരെ അഖണ്ഡ നാമജപം.

ക്ഷേത്രം മേൽ ശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് പ്രസാദഊട്ട്. വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, സന്ധ്യയ്ക്ക് ചെണ്ട വാദ്യത്തിന്റെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടു കൂടിയ താലപ്പൊലിയും കർപ്പൂരാരാധനയും. രാത്രി 9 ന് ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യ പത്താനപുരത്തിന്റെ നാടകം “കൂട് “.



