സൗജന്യ സിവിൽ സർവീസ് പരിശീലനം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പ്രൈസിന്റെ ഭാഗമായി തിരുവനന്തപുരം പാത്ത്വേയ്സ് ഐ.എ.എസ്. അക്കാദമിയുമായി സഹകരിച്ച് സൗജന്യ സിവിൽ സർവീസ് പരിശീലനം സംഘടിപ്പിച്ചു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.സി.പി. പദം സിങ് മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ രാജീവൻ കുടലൂർ അധ്യക്ഷത വഹിച്ചു. ൻഹീർ ,ഷമീം ,ഷംനാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
.

.
സിവിൽ സർവീസ് മേഖലയിലെ സാധ്യതകളും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കേണ്ട രീതികളും പരിചയപ്പെടുത്തുന്ന ക്ലാസ് നിരവധി വിദ്യാർത്ഥികൾക്ക്പ്ര യോജനകരമായി. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാനും മത്സരപരീക്ഷകളെക്കുറിച്ച് അവബോധം വളർത്താനും പരിശീലനം സഹായകമായി. തുടർന്ന് നടന്ന പരീക്ഷയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് എം.എൽ എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ സിവിൽ സർവ്വീസ് പരിശീലനം സംഘടിപ്പിക്കും. വി.പി. ഭാസ്കരൻ സ്വാഗതവും മുരളി തോറോത്ത് നന്ദിയും പറഞ്ഞു.



