KOYILANDY DIARY.COM

The Perfect News Portal

വയനാട് ലക്കിടിയിൽ എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ

.

വയനാട് ലക്കിടിയിൽ എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ്‌ ഫാബിനാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനാണ് ഫാബിൻ. ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടർ അറസ്റ്റിലായത്.

 

ഒക്ടോബർ 22-ന് ലക്കിടിയിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ ലഹരി എത്തിച്ചത് ഡോക്ടർക്ക് നൽകാനാണെന്നാണ് പൊലീസി​ന്റെ കണ്ടെത്തൽ. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെടുത്തു.

Share news