KOYILANDY DIARY.COM

The Perfect News Portal

ഭക്ഷണം വേഗത്തിൽ കഴിക്കാറുണ്ടോ ? നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്

.

നമ്മുടെ ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യം വേണ്ട ഘടകമാണെങ്കിലും ഭക്ഷണം പലപ്പോഴും ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമായേക്കുന്ന ഒന്നാണ്. ഭക്ഷണം കഴിക്കുന്നതിനും ചിലർക്ക് പല രീതികളാണ്. ഭക്ഷണം സാവധാനം കഴിക്കുന്നവരും വേഗത്തിൽ കഴിക്കുന്നവരുമുണ്ട്. എന്നാൽ, വേഗത്തിൽ ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പഠനം പറയുന്നത്.

 

നമ്മളിലുണ്ടാവുന്ന അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്നതാണ്. ഇതിലൂടെ ഭക്ഷണം ദഹിയ്ക്കാന്‍ പ്രയാസമാകുന്നു. ഇത് ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് തടി കൂടാന്‍ ഇടയാക്കുന്നു. ഇതു മാത്രമല്ല, വേഗത്തില്‍ കഴിയ്ക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ സാധ്യതയേറെയാണ്. കാരണം നമ്മുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകളാണ് വയര്‍ നിറഞ്ഞതായ തോന്നല്‍ നല്‍കുന്നത്.

 

ഈ സിഗ്നലുകള്‍ ലഭിയ്ക്കാൻ ഏകദേശം 20 മിനിറ്റു വേണ്ടി വരും. ഇതിനാല്‍ തന്നെ വേഗത്തില്‍ കഴിയ്ക്കുമ്പോള്‍ വയര്‍ നിറഞ്ഞില്ലെന്ന തോന്നലില്‍ കൂടുതല്‍ കഴിയ്ക്കാന്‍ ഇടയാക്കും. വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് സാവധാനം കഴിയ്ക്കുന്നതിനേക്കാള്‍ 60 ശതമാനം അമിത വണ്ണം കൂടാന്‍ ഇടയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

 

വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള കാരണം കൂടിയാണ് . വേഗത്തില്‍ കഴിയ്ക്കുന്നത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നു. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ടൈപ്പ് 2 പ്രമേഹത്തിനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. വേഗത്തില്‍ കഴിയ്ക്കുന്നവര്‍ക്ക് ഈ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത പതുക്കെ കഴിയ്ക്കുന്നവരേക്കാള്‍ രണ്ടര മടങ്ങ് ഇരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു.

 

വേഗത്തില്‍ കഴിയ്ക്കുമ്പോള്‍ ഭക്ഷണത്തിലൂടെ ഉമിനീര്‍ വേണ്ട രീതിയില്‍ കലരുന്നില്ല. ഇത് ദഹനം ബുദ്ധിമുട്ടാക്കുന്നു. ഇതു പോലെ വേഗം കഴിയ്ക്കുമ്പോള്‍ നല്ലതു പോലെ ചവച്ചരച്ചു കഴിയ്ക്കാത്തതും ഉമിനീര്‍ പ്രശ്‌നമുണ്ടാക്കുന്നു. വേഗം കഴിയ്ക്കുന്നവര്‍ വലിയ തോതില്‍ ഭക്ഷണം ഒറ്റയടിയ്ക്കു തന്നെ കഴിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുമാണ്. ഇതെല്ലാം തന്നെ ദഹന പ്രശ്‌നങ്ങളുണ്ടാക്കുന്ന ഘടകങ്ങളാണ്. ദഹനം കുറയുന്നത് തടി കൂട്ടുക, മലബന്ധം, വയര്‍ വീര്‍ക്കുക തുടങ്ങിയ പല കാര്യങ്ങള്‍ക്കും ഇടയാക്കുന്നു.

Share news
error: Content is protected !!