ജനകീയ കമ്മിറ്റി രൂപീകരിച്ചു
.
കൊയിലാണ്ടി: പാലക്കുളം ഭാഗത്തെ റെയിൽവെ അടിപ്പാതയും, ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി രൂപീകരിച്ചു. മൂടാടി പഞ്ചായത്തിലെ 13, 16 വാർഡുകളിലെയും മറ്റു വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും യാത്രാദുരിതം രൂക്ഷമായിരിക്കുകയാണ്. പാലക്കുളം ഭാഗത്ത് റെയിൽവേ അടിപ്പാത അനുവദിച്ചു കിട്ടുന്നതിനും ദേശീയപാത 66 ൽ സർവ്വീസ് റോഡും ലഭിച്ചാൽ പ്രദേശവാസികളുടെ യാത്രാ സൗകര്യം സുഗമമാവുകയും ചെയ്യും.


ഗോഖലെ യു.പി സ്കൂളിൽ ചേർന്ന പ്രദേശവാസികളുടെ യോഗത്തിൽ വാർഡ് മെമ്പർമാരായ കെ. മഞ്ജുള, കെ. സത്യൻ, മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സി.ടി ബിന്ദു, രാമചന്ദ്രൻ നടുവിലയിൽ, വി. വി ഷംസു, സി.എ ച്ച് ഉണ്ണികൃഷ്ണൻ, മുരളി മൂത്തട്ടിൽ, ഇ.ടി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. നാരായണൻ പുത്തലത്ത് (പ്രസിഡണ്ട്), സജീഷ് മൂലത്ത് (വൈസ് പ്രസിഡണ്ട്), ചന്ദ്രൻ അലിയങ്ങാട്ട് (ജന: കൺവീനർ), നാരായണൻ ഒതയോത്ത് (ജോ: കൺവീനർ), ഒ.ടി വിനോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വാർഡ് മെമ്പർ കെ. മഞ്ജുള അദ്ധ്യക്ഷത വഹിച്ചു. പുത്തലത്ത് നാരായണൻ, ഒ. ടി വിനോദൻ, ചന്ദ്രൻ അലിയങ്ങാട്ട്, സജീഷ് മൂലത്ത് എന്നിവർ സംസാരിച്ചു.




