KOYILANDY DIARY

The Perfect News Portal

10 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപത്തെ പെട്രോൾ പമ്പിനു സമീപം വെച്ച് മാഹി വിദേശ മദ്യവുമായി ചെങ്ങോട്ടുകാവ് സ്വദേശിയെ എക്സൈസ് എൻഫോയ്സ്മെൻറ് ആൻറ് ആന്റി കറപ്ഷൻ പാർട്ടി പിടികൂടി. 10 കുപ്പി വിദേശമദ്യവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് .ചെങ്ങോട്ടുകാവ് തൂവയിൽ വീട്ടിൽ സുന്ദരനെ (61) അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി. സജിത്‌ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങോട്ടുകാവ്, ചേമഞ്ചേരി മേഖലകളിൽ നടത്തിയ നിരീക്ഷിണത്തിനു ശേഷമാണ് ഇയാളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്സൈസൈസ് ഓഫീസർമാരായ യോഗേഷ്, പി.റഷീദ്, ധനീഷ് കുമാർ, എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *