കേരളപ്പിറവി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി മലയാള ഭാഷാ ദിനം ആചരിച്ചു
.
കൊയിലാണ്ടി: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി മലയാള ഭാഷാ ദിനം ആചരിച്ചു. പ്രശസ്ത കഥാകൃത്തും പ്രഭാഷകനും നോവലിസ്റ്റുമായ ഡോക്ടർ അബൂബക്കർ കാപ്പാട് ഉദ്ഘാടനം ചെയ്തു. ലോക ഭാഷകളോടൊപ്പവും ഇന്ത്യൻ ഭാഷകളോടൊപ്പവും താരതമ്യം ചെയ്യുമ്പോൾ ശ്രേഷ്ഠ പദവിക്കർഹമായ ഒരു ഭാഷയാണ് നമ്മുടെ മാതൃഭാഷയായ മലയാളം എന്നത് അഭിമാനകരമാണെന്നും നമ്മുടെ സാംസ്ക്കാരിക ചരിത്രത്തിൽ ഉന്നതമായ ഒരു സ്ഥാനം കൈവരിക്കാൻ ഒരു സാഹിത്യഭാഷ എന്ന നിലയിൽ മലയാളത്തിന് കഴിഞ്ഞെന്നും ഡോക്ടർ അബൂബക്കർ കാപ്പാട് അഭിപ്രായപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു.

ഇ. ഗംഗാധരൻ നായർ, ടി. സുരേന്ദ്രൻ മാസ്റ്റർ, കെ. ഗീതാനന്ദൻ മാസ്റ്റർ, വി.പി. ബാലകൃഷ്ണൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ കിടാവ്, പി.എൻ. ശാന്ത അമ്മ, ഒ. രാഘവൻ മാസ്റ്റർ, സി. രാധ, പി. ബാലഗോപാലൻ, ശ്രീധരൻ കുറ്റിയിൽ എന്നിവർ സംസാരിച്ചു. ഉണ്ണി മാടഞ്ചേരി സ്വാഗതവും ഡോ. എൻ വി. സദാനന്ദൻ നന്ദിയും പറഞ്ഞു.



