KOYILANDY DIARY

The Perfect News Portal

ലോക ഭക്ഷ്യ ദിനാചരണം നടത്തി

കൊയിലാണ്ടി; ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തിൽ ‘നല്ല അറിവ് നല്ല ആഹാരം ‘ പദ്ധതിക്ക് തുടക്കമായി. ഉച്ചഭക്ഷണം, ഇടവേള ഭക്ഷണം എന്നിവ നാടൻ ഭക്ഷ്യവിഭവങ്ങൾ കൊണ്ട് സമ്പന്നമാക്കുക, കുട്ടികളിൽ മികച്ച ഭക്ഷണ ശീലമൊരുക്കുക, വിഷ പച്ചക്കറികൾക്കെതിരെ ജാഗ്രത പാലിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കുരുന്നുകളിലൂടെ  സാക്ഷാത്കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഓരോ ദിവസവും ഉച്ച ഭക്ഷണ സമയത്ത് സ്കൂൾ ലീഡറുടെ നേതൃത്വത്തിലുള്ള ടീം ഓരോ ക്ലാസും സന്ദർശിച്ച് പുറത്ത് വീണ ചോറ് മണികൾ എണ്ണി നോക്കി പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി മികച്ച ക്ലാസിനും, മികച്ച കുട്ടിക്കും മാസാവസാനം പ്രത്യേക അസംബ്ലിയിൽ സമ്മാനദാനം നടത്തുകയും ഈ പദ്ധതി പ്രകാരം ചെയ്യും. നാടൻ ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം വിളമ്പിക്കൊണ്ട് മൂടാടി ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
 മെഹറിൻ ഭക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ലീഡർ ഹൈഫഖദീജ, കെ.സുജില,വി.എം.സജിത, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വഗതവും, പി.കെ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *