KOYILANDY DIARY

The Perfect News Portal

ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിട ശിലാസ്ഥാപനം

കൊയിലാണ്ടി; ചെങ്ങോട്ടുകാവ് ‘ആശ്വാസം’ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. എം.പി. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടില്‍ 15 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ മതിരോളിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് കലക്ടര്‍ യു.വി. ജോസ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ടി.വി. സാദിഖ്, ഇന്ദിര കൂളിമഠത്തില്‍, വി.ടി. ഉണ്ണി, ഡോ. എം.കെ. ഷബ്‌ന, സൊസൈറ്റി പ്രസിഡണ്ട് ടി.വി. അബ്ദുള്‍ ഖാദിര്‍, സെക്രട്ടറി ഇ.കെ. ശ്രീനിവാസന്‍, ഇ.കെ. ഗോവിന്ദന്‍ നായര്‍, പി.കെ. ശങ്കരന്‍, കെ. ബേബി സുന്ദര്‍രാജ്, ഉണ്ണികൃഷ്ണന്‍ വെള്ള്യന്തോട്ട്, കെ.ടി.എം. കോയ, വൈസ് പ്രസിഡണ്ട്‌ കെ.കുഞ്ഞിരാരിച്ചന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *