എം.പി വീരേന്ദ്രകുമാർ പഠന കേന്ദ്രം “രാമൻ്റെ ദുഃഖം” പുസ്തക ചർച്ച സംഘടിപ്പിച്ചു
കൊയിലാണ്ടി: എം.പി വീരേന്ദ്രകുമാർ പഠന കേന്ദ്രം കൊയിലാണ്ടിയിൽ “രാമൻ്റെ ദുഃഖം” പുസ്തക ചർച്ച സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നമ്മൾ ശ്വസിക്കുന്ന പ്രാണവായുവിന് പോലും വില നൽകേണ്ടിവരുമെന്ന് എം.പി വീരേന്ദ്രകുമാർ മുമ്പേ പറഞ്ഞ് വെച്ചത് ഇന്ന് യാഥാർത്ഥ്യമായെന്ന് മനയത്ത് ചന്ദ്രൻ പറഞ്ഞു. കുടിവെള്ളത്തിന് പാലിനേക്കാൾ വില വരുമെന്ന് പ്രവചിച്ച വിരേന്ദ്രകുമാർ പരിസ്ഥിതി സംരക്ഷണത്തിനായി എന്നും കലഹിച്ചിരുന്നു. പ്ലാച്ചിമടയിൽ വീരേന്ദ്രകുമാറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ജല സമ്മേളനം പുതിയ കാലത്ത് ഏറെ പ്രസക്തമാണെന്നും അദ്ധേഹം പറഞ്ഞു. പഠന കേന്ദ്രം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു.

എഴുത്തുകാരായ രമേശ് കാവിൽ, മോഹനൻ ചേനോളി, പഠന കേന്ദ്രം ജന. സെക്രട്ടറി സുനിൽ ഓടയിൽ, രജീഷ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു. ആർജെഡി ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്‌കരൻ, എം. പി ശിവാനന്ദൻ, ജെ.എൻ പ്രേം ഭാസിൻ, ഭാസ്‌കരൻ കൊഴുക്കല്ലൂർ, ഗണേശൻ കാക്കൂർ, പി.സി നിഷാകുമാരി, എൻ. നാരായണൻ കിടാവ്, എം പി അജിത, സുജ ബാലുശ്ശേരി, പ്രവീൺ തച്ചറത്ത്, കെ. സർജാസ്, കെ. റൂസ്സി എന്നിവർ പങ്കെടുത്തു.



