KOYILANDY DIARY.COM

The Perfect News Portal

എം എ യൂസഫലിക്കെതിരായ വ്യാജ പ്രചാരണം: യൂട്യൂബർ ഷാജൻ സ്കറിയക്കെതിരെയുള്ള നിയമ നടപടികൾ ശക്തമാക്കുമെന്ന് ലുലു ​ഗ്രൂപ്പ്

.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ യൂട്യൂബർ ഷാജൻ സ്കറിയക്കെതിരെയുള്ള നിയമ നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ലുലു ഗ്രൂപ്പ്‌. ഒരു കേസും പിൻവലിക്കില്ലെന്ന് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ പറഞ്ഞു. മാപ്പ് പറഞ്ഞാലും കേസുകൾ പിൻവലിക്കില്ലെന്നും കേരളത്തിൽ മാത്രമല്ല എല്ലായിടത്തും കേസെടുക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. ബ്രാൻഡിനോ ചെയർമാനോ എതിരായ ഒരു വ്യാജ ആരോപണവും അനുവദിക്കില്ലെന്നും ലുലു ​ഗ്രൂപ്പ് വ്യക്തമാക്കി.

 

അത്തരത്തിൽ ഉള്ള എല്ലാ കേസുകളിലും നിയമപരമായി നേരിടും. പുറത്തുള്ള സെറ്റിൽമെന്റ് അനുവദിക്കില്ല. ലൈക്കും ക്ലിക്കും ഷെയറും ആണ് ആരോപണത്തിനും വ്യാജവാർത്തകൾക്കും പിന്നിലെന്നും നന്ദകുമാർ പറഞ്ഞു. അതേസമയം, യൂസഫലിക്കെതിരായ വ്യാജ പ്രചരണങ്ങളിൽ മാപ്പു പറഞ്ഞുകൊണ്ട് ഷാജൻ സ്‌കറിയ രം​ഗത്തെത്തിയിരുന്നു. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലായെന്നും പിൻവലിക്കുന്നു എന്നുമായിരുന്നു സ്കറിയ പറഞ്ഞത്.

 

യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിൽ ആയിരുന്നു ഷാജൻ മാപ്പു പറഞ്ഞത്. എം എ യൂസഫലിക്കെതിരെ വ്യാജപ്രചാരണങ്ങളിൽ നിയമനടപടി ശക്തമാക്കുമെന്നാണ് ലുലു ​ഗ്രൂപ്പ് വ്യക്തമാക്കിയത്. ഇതിനു മുൻപും ഷാജൻ സ്കറിയയുടെ വിദ്വേഷ പരാമർശങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയർന്നു വരാറ്.

 

Share news