KOYILANDY DIARY.COM

The Perfect News Portal

വാകമോളി എ എൽ പി സ്കൂൾ നൂറാം വാർഷികം ആഘോഷിച്ചു

.
കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാകമോളി പ്രദേശത്ത് 1927 ൽ ആരംഭിച്ച വാകമോളി എ എൽ പി സ്കൂൾ 100-ാം വാർഷികം ആഘോഷിച്ചു. നവംബർ 1 ന് വാർഷിക പരിപാടിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. രമണി ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം പ്രശസ്ത പ്രഭാഷകനും ഗാനരചയിതാവുമായ രമേശ് കാവിൽ നിർവ്വഹിച്ചു.
ചടങ്ങിൽ ഉപജില്ലാ കായിക മേളയിൽ ലോങ്ങ്ജംപിൽ ഒന്നാം സ്ഥാനം നേടിയ നൈനിക എസ് മനേഷിന് കൊയിലാണ്ടി എ.ഇ.ഒ മഞ്ജു എം.കെ ഉപഹാരം നൽകി. ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത വിരുന്നും നടത്തി.
Share news