KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തലക്കുളത്തൂർ പുറാക്കാട്ടിരി കണ്ടംകയിൽ ശ്രീനിവാസന്റെയും ഗീതയുടെയും മകൻ അശ്വിൻ കെ. (28) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ടെത്തിയ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ബൈക്കും ഭാഗികമായി തകർന്ന നിലയിലായിരുന്നു.

Share news