KOYILANDY DIARY.COM

The Perfect News Portal

പുസ്തക ചർച്ചയും അനുമോദന സദസും നടത്തി

.
കൊയിലാണ്ടി: വി.പി രാജൻ കലാസാസ്കാരികകേന്ദ്രം ലൈബ്രറി & റീഡിംഗ്റും അരിക്കൽ താഴെ വിയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ കമ്പിളിക്കണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തെപറ്റി എ വി അനിൽ കുമാർ ചർച്ച നയിച്ചു. ഒ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് വിയ്യൂർ അധ്യക്ഷത വഹിച്ചു.
തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി യു ജി ചെയർമാനായി നിയമിക്കപ്പെട്ട ഭാർഗവൻ മാസ്‌റ്റർ, മെഡിക്കൽ കോളേജ് വികസന സമിതി എക്സിക്യൂട്ടിവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഉമേന്ദ്രൻ പി ടി, ഹെൽത്ത് ഇൻസ്പെക്ടറായി നിയമനം ലഭിച്ച അമൃത, കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച ലികേഷ് എന്നിവരെ യോഗത്തിൽ ആദരിച്ചു. നടേരി ഭാസ്‌കരൻ, ഉമേഷ് പി ടി, ഷീബ അരിക്കൽ എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻ നാമംഗലത്ത് സ്വാഗതവും ജയശ്രീ നന്ദിയും പറഞ്ഞു.
Share news