KOYILANDY DIARY

The Perfect News Portal

ഹോം ലൈബ്രറി പദ്ധതിയിലേക്ക് എം.എസ്.എഫ്. മൂടാടി പഞ്ചായത്ത് കമ്മിറ്റി പുസ്തകങ്ങൾ കൈമാറി

കൊയിലാണ്ടി: “അമ്മ വായന, കുഞ്ഞുവായന, കുടുംബ വായന” എന്ന പേരിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ആരംഭിച്ച ഹോം ലൈബ്രറി പദ്ധതിയിലേക്ക് എം.എസ്.എഫ്. മൂടാടി പഞ്ചായത്ത് കമ്മിറ്റി പുസ്തകങ്ങൾ കൈമാറി.
എം. എസ്.എഫ് നിയോജക മണ്ഡലം ട്രഷറർ മുഹമ്മദലി കോടിക്കലിൽ നിന്ന് സ്കൂൾ ലീഡർ ഹൈഫ ഖദീജ, ഡപ്യൂട്ടി ലീഡർ ധനഞ്ജയ് എസ് വാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്റ്റ)ഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, എം.എസ്.എഫ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ സിഫാദ് ഇല്ലത്ത്, അഫ്സൽ പുളിമുക്ക് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *