KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ളോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഹോംഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു

കൊയിലാണ്ടി; നൂറോളം വനിതകൾക്ക് പ്രാദേശിക ഉൽപ്പന്നങ്ങളുടെ  വിപണന രംഗത്ത് സുസ്ഥിരവരുമാനം ഉറപ്പുവരുത്തിക്കൊണ്ട് പന്തലായനി ബ്ളോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഹോംഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. സമയബന്ധിതമായ പ്രവർത്തന പരിപാടികളിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അത്തോളി, അരിക്കുളം, മൂടാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും ഹോം ഷോപ്പുകൾ സ്ഥാപിക്കുന്നതിനും അതുവഴി നൂറോളം പേർക്ക് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനരംഗത്ത് പുതുതായി തൊഴിൽ നൽകുന്നതിനും ഇതുവഴി കഴിഞ്ഞു.

കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹോംഷോപ്പ് ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ മുന്നോടിയായാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഹോം ഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *