KOYILANDY DIARY

The Perfect News Portal

ഹനാന്റെ ചികില്‍സാ ചെലവ്‌ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹനാന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ഓഫീസും വ്യവസായ മന്ത്രി ഇ.പി ജയരാജനും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടിരുന്നു.

സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഹനാന് നല്‍കണമെന്നും സര്‍ക്കാരിന്റെ എല്ലാ സഹായ ഉണ്ടാകുമെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിട്ടുണ്ട്. ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *