KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ യുവജനോല്‍സവം വേണ്ടെന്നുവെച്ചിട്ടില്ല; പ്രചരണം അടിസ്‌ഥാനരഹിതം

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവം വേണ്ടെന്നു വെച്ചതായി സാമൂഹ്യ മാധ്യമങ്ങളടക്കം വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ കെ വി മോഹന്‍ കുമാര്‍ അറിയിച്ചു. പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ ‘മികവിന്റെ വര്‍ഷം’എന്ന ആശയം യാഥാര്‍ത്ഥ്യമാക്കും വിധം പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു പൊതു വിദ്യാഭ്യാസ വകുപ്പ്‌ ‌പുനരാവിഷ്കരിച്ചു വരുന്നത്‌.

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ വികാസത്തിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ മുന്നോട്ടു കൊണ്ടു പോകും.യുവജനോല്‍സവത്തിന്റെ സമയക്രമങ്ങളില്‍ മാറ്റം വരുത്തിയേക്കാം.ഇത്‌ സംബന്ധിച്ച്‌ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണു. ഈ മാസം ഏഴിനു അധ്യാപക സംഘടനകള്‍ ഉള്‍പ്പെടുന്ന ക്യു.ഐ.പി.മോണിറ്ററിംഗ്‌ സമിതി യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌.സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച്‌ അന്തിമ തീരുമാനമെടുക്കും. അതുവരെയും മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങള്‍ പരത്തുന്നത്‌ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *