KOYILANDY DIARY

The Perfect News Portal

വേറിട്ട പ്രവർത്തനവുമായി വിദ്യാർത്ഥിനികൾ

കൊയിലാണ്ടി: ദുരിതാശ്വാസ പ്രവർത്തനത്തിൽ മാതൃകാപരമായി പ്രവർത്തിച്ച് വിദ്യാർത്ഥിനികളുടെ കൂട്ടായ്മ ശ്രദ്ധേയമായി. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസിലെ അലീന ദിനേശ്, ദിൽഹാര, ആകാംഷ, ശ്രയ, ദേവിക, തുടങ്ങി 5  വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ ബോൺസ് ഓഫ് ലവ് ആണ് പ്രളയബാധിതരായ കൂട്ടുകാർക്ക് വേണ്ടി നോട്ടുപുസ്തകങ്ങളും, പണവും ശേഖരിച്ച് വേറിട്ട പ്രവർത്തനം കാഴ്ചവെച്ചത്. 4500, രൂപയും, പുസ്തകവും, കൊയിലാണ്ടി തഹസിൽദാർ പി.പ്രേമ ന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *