KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാർഡ് സജ്ജീകരണത്തിന് സഹായം നൽകി

കൊയിലാണ്ടി: എൻ.ആർ.ഐ.ഫോറം യു.എ.ഇ – കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൽ ഒരു വാർഡിന് വേണ്ട സജ്ജീകരണത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ എൻ.ആർ.ഐ.എഫ് സെക്രട്ടറി കെ.എൻ.രതീഷ് കുമാർ എം.ൽ.എ.കെ.ദാസന് കൈമാറി. ഫോറത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നാടിന് സമർപ്പിക്കുന്ന സ്നേഹോപഹാരമായാണ് തുക നൽകിയത്.

നഗരസഭ ചെയർമാൻ അഡ്വ; കെ.സത്യൻ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ, സൂപ്രണ്ട് ഡോ:സച്ചിൻ ബാബു, ആർ.എം.ഒ.ഡോ: അബ്ദുൽ അസീസ്, വി.പി.ഇബ്രാഹിംകുട്ടി, എൻ.കെ.ഭാസ്കരൻ, മങ്ങോട്ടിൽ സുരേന്ദ്രൻ, വി.വി.സുധാകരൻ, വായനാരി വിനോദ്, നെസ്റ്റ് പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *