KOYILANDY DIARY

The Perfect News Portal

വന്മുകം – എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം – എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു. റാലി കൊയിലാണ്ടി എ.എസ്.ഐ ജയദാസൻ ഫ്ലാഗോഫ് ചെയ്തു. പ്രധാനധ്യാപിക എൻ.ടി.കെ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ പരിപാടികളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
5
ജെ.ആർ.സി. കേഡറ്റുകൾ സഡാക്കോ കൊക്കുകളേയുമേന്തി യുദ്ധ വിരുദ്ധ റാലി നടത്തി. സ്കൂൾ ലീഡർ ഹൈഫ ഖദീജ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.പി.ടി.എ. ചെയർപെഴ്സൺ വി.എം.സജിത, വി.ടി ഐശ്വര്യ, പി.കെ.അബ്ദുറഹിമാൻ, പി.നൂറുൽ ഫിദ, നിരഞ്ജന എസ് മനോജ്, മെഹ്ജബിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *