എയ്ഡ്സ് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടിയുടെയും റെഡ് റിബൺ ക്ലബ്ബിന്റെയും എൻ.എസ്.എസ്. 185, 186 യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ആർ എസ് എം എസ് എൻ ഡി പി കോളേജിൽ എയ്ഡ്സ് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടി പ്രസിഡന്റ് റോട്ടേറിയൻ ശശി കെ.കെ. പരിപാടി ഉദ്ഘാടനം ചെയ്തു.
.

.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഐ.സി.ടി.സി. കൗൺസിലർ ഡോ. ശ്രീമതി എയ്ഡ്സ് ബോധവൽക്കരണ ക്ലാസ് നയിച്ചു. എയ്ഡ്സ് രോഗത്തെക്കുറിച്ചും രോഗവ്യാപന രീതികളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ അറിവ് നൽകാൻ ക്ലാസിലൂടെ സാധിച്ചു. കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായ ക്ലാസ് എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയമായി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജോഷ്ന പി.എം. സ്വാഗതം പറഞ്ഞു.



